കൊടകരക്ക് അകത്ത് നിന്നും പുറത്ത് നിന്നും പിടിക്കുന്ന കഥകളെ മൊത്തമായി ഇട്ടുവക്കാൻ ‘കൊടകരപുരാണം‘ എന്ന ഒറ്റ ഭരണി പോരാ എന്ന് തോന്നാൻ തുടങ്ങിയിട്ട് കുറേക്കാലമായി.
എന്നാപ്പിന്നെ, മ്മടെ ‘കുറുമാൻ കഥകൾ‘ പോലെ ‘വിശാലമനസ്കൻ സ്റ്റോറീസ്‘ എന്നും പറഞ്ഞ് ഒരെണ്ണം സെറ്റപ്പാക്കാമെന്ന് വിചാരിച്ചു.
കൊടകരപുരാണത്തിന്റെ സമ്പൂർണ്ണമൊക്കെ ഇറങ്ങിയ നിലക്ക്, ഇനിയെഴുതുന്ന ടൈമ്പാസ് ഐറ്റങ്ങൾ #വിശാലമനസ്കൻസ്റ്റോറീസ് ൽ ഇട്ട് വക്കുന്നതായിരിക്കും.
മുൻപ് പലപ്പോഴും പറഞ്ഞത് പോലെ, ഒന്ന് രണ്ട് തവണ വറ്റിച്ച് കൊള്ളാവുന്ന മീനൊക്കെ പിടിച്ചതുകൊണ്ട്, അന്ന് പിടിക്കാതെ വിട്ട വല്ല കൂരിയോ പള്ളത്തിയോ കരിപ്പിടിയോ കടുവോ ഒക്കെയേ ഇവിടെ ഉണ്ടാവാൻ ചാൻസുള്ളൂ. അതുകൊണ്ട് വലിയ പ്രതീക്ഷ കൊടുക്കരുത്!!
“എന്നാപ്പിന്നെ എഴുതാതിരുന്നൂടേ?“
“ഇല്ല സർ. എഴുതാതിരിക്കാൻ പറ്റില്ല. i'm lovin' it“
ps: ദയവായി ഇഷ്ടാവാത്തത്, “പാവം ഇത്രേം കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് ഉണ്ടാക്കിയതല്ലേ?“ എന്നോർത്ത് സിമ്പതിയുടെ പുറത്ത് ലൈക്കടിക്കടിക്കരുത്. നെവർ മൈന്റ്!
പക്ഷെ, നിങ്ങളിൽ 100 പേർക്ക് ഇഷ്ടായാൽ പണിയായി. അത് പിന്നെ
കെ. വി മണികണ്ഠൻ
എഡിറ്റ് ചെയ്ത്, ഡിറ്റിപി ചെയ്ത്, Shaji T.U
പ്രൂഫ് റീഡ് ചെയ്ത്, anaswara യിൽ പ്രിന്റ് ചെയ്ത്, Rajeev Sakshi
കവർ ചെയ്ത്, Sajith Yousuff
ബുക്കാക്കി, desertree
മാർക്കറ്റിങ്ങ് ചെയ്ത്, മാതൃഭൂമിക്കും ഗ്രീൻ ബുക്സിനും ഡിസ്ട്രിബ്യൂഷന് കൊടുത്ത്, ആളുകൾ പൈസ കൊടുത്ത് വാങ്ങി, കൊള്ളില്ലെങ്കിൽ എന്നെ തെറിവിളിക്കും. അതോർമ്മവേണം!